Friday, 12 February 2010

ഔട്ട്‌ ഓഫ് കവറേജ്


ഏറ്റ പോലെ നോക്കാനാകുന്നില്ല ഇപ്പോള്‍ ജീവിതം. ഒറ്റയുടല്‍ തുരുത്തുകളായി ജീവിടത്തിന്റെ വന്‍കരകള്‍ അസ്വസ്ഥമായി. സ്വകാര്യതയുടെ ഏകലോകത്തില്‍ നിന്ന് പുറത്തു കടക്കാനാകാതെ അതിന്റെ ഉച്ചയില്‍ ജീവിതം വിയര്‍ത്തു. ലോകം എന്റേത് മാത്രമായപ്പോഴും ഒരു വിങ്ങല്‍ പുറപ്പെട്ടു പോകാത്ത കരച്ചില്‍ പോലെ കൂടെ നടക്കുന്നു.
ഒരുത്തരവും തരാതെ പോകുന്നു ഏതു വിളികളും. തിരക്കുകള്‍ കൊണ്ട് നിസഹയമാക്കുന്നു ആവശ്യത്തിലേക്ക് തേടിപ്പിടിച്ച നമ്പരുകള്‍. കവറേജ് ഏരിയകള്‍ മാത്രമായി ലോകത്തിന്റെ ഭാഗം. ഒരിക്കലും രക്ഷപ്പെടനാകില്ലല്ലോ എന്നാ ഭയം കു‌ടെ വരുന്നു പലപ്പോഴും. മരിച്ചുപോകുന്നത് പോലെ ഭയപ്പെടുന്നു സ്വിച്ച് ഓഫ്‌ ചെയപ്പെടുന്നത്. നിഴല് പോലെ കു‌ടെ വന്നിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ അവലതികളുടെ കൂട്ടം.
എങ്ങനെയായിരുന്നു പഴയകാലത്ത് ആളുകളുടെ ജീവിതം എന്ന പുതിയ കാലത്തിന്റെ ചോദ്യത്തിന് ഉത്തരം സങ്കല്പിക്കനകാതെ വരുമ്പോഴും എങ്ങനെയാണു നമ്മുടെ ജീവിതമെന്ന ആത്മവിമര്‍ശനത്തിന് ഉത്തരം കിട്ടാതെ കിടക്കുന്നു.
നമ്പരുകളിലേക്ക് ചുരുങ്ങി ജീവിതത്തിന്റെ മേല്‍വിലാസം. കയ്യില്‍ ഉരുപ്പടി വായിക്കാനുള്ള കുന്തം. ഒച്ചയിട്ടു ഒച്ചയിട്ടു തൊണ്ട കേടുവരും വരെ കാണും അതിന്റെ ഹുങ്കാരം. കേടുവന്നല്ലോ, ചാര്‍ജു വന്നല്ലോ, കാശ് കയട്ടിയില്ലല്ലോ എന്നീ ആധികള്‍ പലപ്പോഴായി ഉയര്‍ന്നു വരും.
വാക്കുകള്‍ കൊണ്ട് തനിര്‍ത്തു ചുണ്ടുകല്‍ കൊണ്ടുള്ള ഉമ്മകള്‍. ഉടലുകള്‍ കൊണ്ട് നാമുണ്ടാക്കമെന്നെട്ട ചിത്രപ്പണികള്‍ വാക്കുകളുടെ വിരിപ്പുകല്‍ക്കുമേല്‍ നിര്‍ദ്ദയം ചുളിയാതെ കിടന്നു.
എന്നാലും ഏറെ ദൈവമെ. വിളിപ്പുരതെങ്കിലും വിളിക്കപ്പുരതാണല്ലോ പല നമ്പരുകളും.

Thursday, 11 February 2010

ഉമ്മ


അവസാനം
കിണറ്റിന്‍ കരയിലും
മീന്തോടെറിഞ്ഞ തൊടുവിലും
വേവുന്ന അടുക്കളപ്പുറത്തും
തെരഞ്ഞു തെരഞ്ഞു
മടുത്തു പോകുമായിരിക്കും
വെയില്‍
ഉമ്മ പോയതിന്റെ പിറ്റേന്ന്