Saturday, 21 September 2013

അവള്‍


ആണോര്‍മയുടെ ഉയിരിനെ പെണ്ണ് എന്നും വിളിക്കാം. കണ്ണുകള്‍ കൂമ്പിയടഞ്ഞ് നിന്നു നിമഗ്നനമായി നിന്നത് ആ ഓര്‍മയുടെ നീലവെളിച്ചത്തിലാണ്. സിരയാകെ അതിന്റെ വേലിയേറ്റം. രക്തത്തില്‍ ഒഴുക്ക്. 
അവള്‍ എന്ന സാന്നിധ്യത്തെ എപ്പോഴും കൊണ്ടുനടക്കുന്നു അകം. ഏതു കലാപത്തിന്റെ ചുഴിയിലും എനിക്കു കെട്ടിപ്പിടിക്കാന്‍ പാകത്തില്‍ അവള്‍ ഉണ്ടായിരിക്കണം. 

ജീവിതത്തെ ഒരു പെണ്ണ് ആവേശിച്ചു വന്ന് പാതിയാക്കി ഭാഗിക്കുന്നതിനു മുമ്പും അവള്‍ ഉണ്ടായിരുന്നു. അവള്‍ ഓര്‍മകളെ ഊട്ടി. ജീവിതത്തെ ഊതിക്കത്തിച്ചു. 

പെണ്ണിടങ്ങള്‍ക്ക് വേലികെട്ടിയിട്ടില്ല അകമേ. പതിയെ പ്രവേശിക്കുകയും നിറയുകയും ശേഷം കുടിയൊഴിപ്പിക്കാന്‍ കഴിയാതെ പോകുകയുമാണ് ഹൃദയങ്ങളിലെ പെണ്‍കുട്ടികള്‍. കണ്ണില്‍ നിന്ന് ഹൃദയത്തിലേക്കു ഛായാഗ്രഹണം നടത്തുന്നതിനേയും പ്രണയമെന്നാണ് വിളിക്കേണ്ടത്. നീ എടുക്കാന്‍ മറന്ന് പോയ പട്ടുതൂവാലയാണ് ഹൃദയം എന്നത് കൗമാരത്തിലെ ഏറ്റവും പ്രണയപൂര്‍വ്വമായ ഡയറിക്കുറിപ്പ്.

No comments:

Post a Comment